വീട്ടില്‍ സെപ്റ്റിക്ക് ടാങ്ക് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഗൃഹനാഥന്‍ മരിച്ചു. ഇടുക്കി രാമക്കല്‍മേട് തോവാളപടി സ്വദേശി ചിറയില്‍പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടി ആണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. ഇയാളുടെ വീടിനോട് ചേര്‍ന്ന് സെപ്റ്റിടാങ്ക് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി എടുത്ത കുഴി ഇടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്.
രണ്ട് ആള്‍ താഴ്ചയുള്ള കുഴിയിലേയ്ക്ക് മണ്ണും വലിയ കല്ലുകളും ഇടിഞ്ഞ് മാത്തുകുട്ടിയുടെയും ഒപ്പമുണ്ടായിരുന്ന രണ്ട് ജോലിക്കാരുടെ ദേഹത്തേയ്ക്ക് പതിയ്ക്കുകയായിരുന്നു വീഴുകയായിരുന്നു. മാത്തുകുട്ടിയുടെ ദേഹത്തേയ്ക്ക് വീണ വലിയ കല്ല് ഇടിച്ച് തലയോട് തകര്‍ന്നിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മാത്തുക്കുട്ടി മരണപ്പെടുകയിരുന്നു. പരുക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാത്തുകുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summary: soil collapse during the construction of a septic tank in house
You may also like this video