17 May 2024, Friday

Related news

May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 9, 2024
May 9, 2024
May 8, 2024
May 6, 2024
May 5, 2024

വീട് നിര്‍മ്മാണത്തിനിടെ മണ്ണ് ഇടിഞ്ഞു വീണ് ഗൃഹനാഥന്‍ മരിച്ചു

Janayugom Webdesk
നെടുങ്കണ്ടം
November 27, 2022 3:24 pm

വീട്ടില്‍ സെപ്റ്റിക്ക് ടാങ്ക് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഗൃഹനാഥന്‍ മരിച്ചു. ഇടുക്കി രാമക്കല്‍മേട് തോവാളപടി സ്വദേശി ചിറയില്‍പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടി ആണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. ഇയാളുടെ വീടിനോട് ചേര്‍ന്ന് സെപ്റ്റിടാങ്ക് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി എടുത്ത കുഴി ഇടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്.

രണ്ട് ആള്‍ താഴ്ചയുള്ള കുഴിയിലേയ്ക്ക് മണ്ണും വലിയ കല്ലുകളും ഇടിഞ്ഞ് മാത്തുകുട്ടിയുടെയും ഒപ്പമുണ്ടായിരുന്ന രണ്ട് ജോലിക്കാരുടെ ദേഹത്തേയ്ക്ക് പതിയ്ക്കുകയായിരുന്നു വീഴുകയായിരുന്നു. മാത്തുകുട്ടിയുടെ ദേഹത്തേയ്ക്ക് വീണ വലിയ കല്ല് ഇടിച്ച് തലയോട് തകര്‍ന്നിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മാത്തുക്കുട്ടി മരണപ്പെടുകയിരുന്നു. പരുക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാത്തുകുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: soil col­lapse dur­ing the con­struc­tion of a sep­tic tank in house
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.