Site iconSite icon Janayugom Online

കഞ്ചിക്കോട് സോളാര്‍ വൈദ്യുതി ഉത്പാദനം തുടങ്ങി

കേരളത്തിന്റെ പ്രധാന വ്യാവസായിക മേഖലയായ കഞ്ചിക്കോട് സോളാര്‍ വൈദ്യുതി ഉത്പാദനം തുടങ്ങി. മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. പതിനാറ് കോടിയിലേറെ ചിലവഴിച്ചാണ് വൈദ്യുതോത്പാദന യൂണിറ്റ് തുടങ്ങിയത്. പൊതുമേഖലാ സ്ഥാപനമായി ഇന്‍കെലിനായിരുന്നു നിര്‍മാണ ചുമതല. മന്ത്രി കെ കൃഷ്ണന്‍കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.
കഞ്ചിക്കോട് വ്യവസായ മേഖലയിലെ എഴുനൂറിലേറെയുള്ള സംരംഭങ്ങളിലേക്ക് സുഗമമായ വൈദ്യുതി വിതരണം ലക്ഷ്യമിട്ടാണ് കെഎസ്ഇബി 220 കെവി സബ് സ്റ്റേഷന്‍ വളപ്പില്‍ മൂന്ന് മെഗാവാട്ട് സൗരോര്‍ജ പദ്ധതി. കെഎസ്ഇബിയുടെ സ്ഥലത്ത് നിര്‍മിച്ച സംസ്ഥാനത്തെ വലിയ ഗൗണ്ട് മൊണ്ടഡ് സോളാര്‍ പ്ലാന്റുകളിലൊന്നാണ് കഞ്ചിക്കോട്ടിലുള്ളത്.
25 വര്‍ഷമാണ് പ്ലാന്റിന്റെ പ്രവര്‍ത്തന ദൈര്‍ഘ്യം. സോളാര്‍ പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം അമ്പത് ലക്ഷം യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് നല്‍കാനാവും.

Eng­lish sum­ma­ry; solar pow­er gen­er­a­tion start­ed at Kanchikode

You may also like this video;

Exit mobile version