സോളാർ പീഡന കേസില്‍ കെ സി വേണുഗോപാലിന് സിബിഐയുടെ ക്ലീൻ ചിറ്റ്. പരാതിക്കാരിയെ വേണുഗോപാൽ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലീൻ ചിറ്റ്. അന്തിമ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകി.
മൂന്ന് തവണ കെ സി വേണുഗോപാൽ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. 2012 മെയ്മാസമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി സിബിഐക്ക് നൽകിയ പരാതിയിൽ പറയുന്നത്. അന്ന് ടൂറിസം മന്ത്രിയായിരുന്ന എ പി അനിൽകുമാറിന്റെ വസതിയിൽവെച്ച് കെ സി വേണുഗോപാൽ പീഡിപ്പിച്ചുവെന്നുമായിരുന്നു പരാതി.
English Summary: Solar rape case; Clean chit for KC Venugopal
You may also like this video