തെക്കൻ കശ്മീരിലെ അനന്തനാഗിൽ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ടെറിട്ടോറിയൽ ആർമിയിൽ ജോലി ചെയ്യുന്ന രണ്ട് സൈനികരെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അതിലൊരാൾ രക്ഷപ്പെട്ടു. സിവിൽ വേഷത്തിലായിരുന്നു രണ്ട് സൈനികരുമെന്നാണ് വിവരം. ഭീകരർക്കായി സ്ഥലത്ത് തെരച്ചിൽ നടക്കുകയാണ്. അനന്തനാഗിലെ കൊക്കർനാഗ് ഏരിയയിലെ ഷാൻഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. ഇന്ത്യൻ ആർമിയും ജമ്മു കശ്മീർ പൊലീസും പ്രദേശത്ത് വ്യാപക തെരച്ചിൽ ആരംഭിച്ചു കഴിഞ്ഞു.
കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി; തെരച്ചിൽ തുടരുന്നു

