ജലദോഷം, ചുമ തുടങ്ങിയ മരുന്നുകളിലെ പ്രധാന ഘടകമായ ഫെനൈൽഫ്രിൻ മൂക്കടപ്പിന് ഫലപ്രദമല്ലെന്ന് യുഎസിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ(എഫ്ഡിഎ). വിക്സ്, ന്യൂക്വിൽ, ബെനാഡ്രിൽ, സുഡാഫെഡ് ഉള്‍പ്പെടെയുള്ള മരുന്നുകളിലെ പ്രധാന ഘടകമാണ് ഫെനൈൽഫ്രിൻ. 2022ല്‍ ഫെനൈൽഫ്രിൻ 180 കോടി അമേരിക്കൻ ഡോളറിന്റെ വില്പന വരുമാനമാണ് ഉണ്ടാക്കിയതെന്നും എഫ്ഡിഎ ചൂണ്ടിക്കാട്ടുന്നു.
രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കുന്നതിലൂടെ ഫെനൈൽഫ്രിൻ മൂക്കടപ്പ് കുറയ്ക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഫെനൈൽഫ്രിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് മൂക്കിലെത്തുന്നതെന്നും അതുകൊണ്ടു തന്നെ ഇത് ഫലപ്രദമല്ലെന്നും എഫ്ഡിഎ നടത്തിയ കണ്ടെത്തി. കഴിഞ്ഞ 20 വര്‍ഷത്തില്‍ നടത്തിയ അഞ്ച് വ്യത്യസ്ത പഠനങ്ങളും കമ്മിറ്റി വിലയിരുത്തി.
തലവേദന, ഉറക്കമില്ലായ്മ, പരിഭ്രമം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ദൂഷ്യവശങ്ങള്‍ ഫെനൈൽഫ്രിനുണ്ടെന്നും എഫ്ഡിഎ കണ്ടെത്തിയിട്ടുണ്ട്. ഫെനൈൽഫ്രിന് ദൂഷ്യവശങ്ങളില്ല എന്നും സുരക്ഷിതമെന്നുമായിരുന്നു ഇതുവരെ വിലയിരുത്തപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ ഇത് തിരുത്തേണ്ടതുണ്ടോ എന്നും എഫ്ഡിഎ പരിശോധിക്കും.
English Summary: Some cold medicines might not work according to FDA
You may also like this video
You may also like this video