എട്ടുവയസ്സുകാരിയായ മകളെ തല്ലുന്നത് കണ്ട് തടസ്സം പിടിച്ച വയോധികനെ മർദ്ദിച്ച കേസിൽ വയോധികന്റെ മകനും കുട്ടിയുടെ പിതാവുമായ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കൂടൽ നെടുമൺകാവ് കൈലാസകുന്ന് പാറക്കൽ വീട്ടിൽ ഗോപാലന്റെ മകൻ ബാലകൃഷ്ണ(62)നെ മർദ്ദിച്ച മകൻ ഓമനക്കുട്ട(42)നെയാണ് കൂടൽ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 8 മണിക്ക് വീട്ടിൽ വച്ചാണ് സംഭവം. കുട്ടിയെ തലയ്ക്ക് തട്ടുകയും പുറത്ത് ചവുട്ടുകയും ചെയ്ത പ്രതിയെ തടഞ്ഞപ്പോഴാണ് പിതാവായ ബാലകൃഷ്ണന് മർദ്ദനമേറ്റത്. അസഭ്യം വിളിച്ചുകൊണ്ടു പിടിച്ചുതള്ളിത്താഴെയിടുകയും, കൊല്ലുമെന്ന് ആക്രോശിച്ച് വെട്ടുകത്തി കൊണ്ട് കഴുത്തിനു നേരേ വീശുകയുമായിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ വെട്ട് കൊള്ളാതെ രക്ഷപ്പെട്ടു.
ഇന്നലെ സ്റ്റേഷനിലെത്തി വിവരം പറഞ്ഞത് അനുസരിച്ച്, ബാലകൃഷ്ണന്റെ മൊഴിവാങ്ങി മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിനും ബാലനീതിനിയമപ്രകാരവും കൂടൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
English Summary: son arrested for beating father
You may also like this video