Site iconSite icon Janayugom Online

വയോധികനായ പിതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ

വയോധികനായ പിതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ.നൂറനാട് പഞ്ചായത്തിൽ നെടുകുളഞ്ഞി മുറിയിൽ മാധവം വീട്ടിൽ രാമകൃഷ്ണപിള്ള (80) യെയാണ് തൊട്ടടുത്ത വീടായ ലക്ഷ്മിഭവനത്തിൽ താമസിക്കുന്ന മകൻ അജീഷ് (43) ക്രൂരമായി മർദ്ദിച്ചത്. പടനിലം ഭാഗത്തുനിന്നും സാഹസികമായാണ് അജീഷിനെ നൂറനാട് പോലീസ് പിടി കൂടിയത്. സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വിറക് കഷ്ണം കൊണ്ട് പിതാവിനെ ക്രൂരമായി മർദിക്കുകയും, നിലത്തിട്ട് ചവിട്ടുകയും ചെയ്ത ശേഷം പ്രതി ഒളിവിൽ പോയി. 

നാട്ടുകാരുടെ സഹായത്തോടെ ഹോസ്പിറ്റലിൽ എത്തിച്ച രാമകൃഷ്ണപിള്ളയുടെ മൂക്കിന് പൊട്ടലുണ്ടാവുകയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്തു പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആക്കി മുങ്ങിയ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ പടനിലം ഭാഗത്ത് വെച്ച് സാഹസികമായി പിടികൂടി. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ് എച്ച് ഒ ശ്രീകുമാറിന്റെ നിർദ്ദേശ പ്രകാരം എസ് ഐ എസ് നിതീഷ്, എസ് സി പി ഒ മാരായ രജീഷ്, സുന്ദരേശൻ, സി പി ഒ മാരായ കലേഷ്, ഷിബു, ജംഷാദ്, ഷമീർ, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Exit mobile version