Site iconSite icon Janayugom Online

കൊല്ലത്ത് അച്ഛനെ മകന്‍ ഉലക്കകൊണ്ട് അടിച്ചുകൊ ന്നു

കൊല്ലം ഇരവിപുരത്ത് അച്ഛനെ മകന്‍ ഉലക്കകൊണ്ട് അടിച്ചുകൊന്നു. ഇരവിപുരം എകെജി ജങ്ഷന് സമീപം മംഗലത്തുവീട്ടില്‍ സത്യബാബു(73) ആണ് മരിച്ചത്. അമ്മയുടെ മുന്‍പില്‍ വെച്ചായിരുന്നു സംഭവം. സംഭവത്തില്‍ മകന്‍ രാഹുല്‍ സത്യ(37)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. മകന്റെ അടിയേറ്റ് വീടിന് പുറത്തേക്ക് ഇറങ്ങിയ സത്യബാബു റോഡില്‍ വീഴുകയായിരുന്നു. റോഡില്‍ വീണ സത്യബാബുവിന്റെ അടുത്തേക്ക് ആരും വരാന്‍ മകന്‍ സമ്മതിച്ചില്ല. പൊലീസ് എത്തിയാണ് ആംബുലന്‍സില്‍ സത്യബാബുവിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Summary:Son beat father to death in Kollam
You may also like this video

Exit mobile version