താമരശ്ശേരി കൈതപ്പൊയിലിൽ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു. അടിവാരം മുപ്പത് ഏക്കർ കായിക്കൽ സുബൈദയെ(53) ആണ് മകൻ ആഷിക്ക്(24) വെട്ടിക്കൊന്നത്. വാൾ ഉപയോഗിച്ചായിരുന്നു കൊലപാതകം. ബാംഗ്ലൂരിലെ ഡീ അഡിക്ഷൻ സെന്ററിൽ ആയിരുന്ന ആഷിക്ക് മാതാവിനെ കാണുവാനാണ് നാട്ടിലെത്തിയത് . സുബൈദ ബ്രെയിൻ ട്യൂമറിന്റെ ചികിത്സ കഴിഞ്ഞ് സഹോദരിയുടെ വീട്ടിൽ ചികിത്സയിലായിരുന്നു. അടുത്തുള്ള വീട്ടിൽനിന്നും കൊടുവാൾ വാങ്ങിയാണ് ഇയാൾ ആക്രമണം നടത്തിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയിൽ അയൽക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിനുശേഷം വീടിനുള്ളിൽ ഒളിവിൽപ്പോയ ആഷിക്കിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു

