Site icon Janayugom Online

ഇടുക്കിയില്‍ കിടപ്പുരോഗിയായ അമ്മയെ മകൻ ഗ്ലാസ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ഇടുക്കിയില്‍ കിടപ്പുരോഗിയായ അമ്മയെ മകൻ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഇടുക്കി മണിയാറന്‍കുടി സ്വദേശി തങ്കമ്മയാണ് മകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ സജീവനെ അറസ്റ്റ് ചെയ്തു. ജൂലായ് 30‑നാണ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ സ്ത്രീ കോട്ടയം-ഇടുക്കി മെഡിക്കല്‍ കോളജുകളിലായി ചികിത്സയിലായിരുന്നു. ഈ മാസം ഏഴിന് മരിക്കുകയായിരുന്നു.

കിടപ്പുരോഗിയായ തങ്കമ്മ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്നാണ് മകന്‍ സജീവന്‍ അക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ചില്ല് ഗ്ലാസ് കൊണ്ട് തങ്കമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തല കട്ടിലില്‍ കൂട്ടിയിടിപ്പിക്കുകയും ചെയ്തു.

പോസ്റ്റുമോര്‍ട്ടത്തിലാണ് ഗ്ലാസ് കൊണ്ട്‌ ഇടിയേറ്റുള്ള പരിക്കാണ് മരണത്തിനിടയാക്കിയതെന്ന് വ്യക്തമായത്. സജീവനെ ഇന്ന്പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: son killed moth­er in idukki
You may also like this video

Exit mobile version