അച്ഛനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്ന അമ്മ കല ജീവനോടെയുണ്ടെന്നാണ് ഇവരുടെ മകന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. അമ്മ ജീവനോടെയുണ്ടെന്നും പേടിക്കേണ്ടെന്ന് അച്ഛൻ തന്നോട് പറഞ്ഞിരിക്കുന്നത്. പൊലീസ് പറയുന്നത് തെറ്റാണെന്നും സംഭവത്തിൽ വലിയ നാണക്കേടുണ്ടെന്നും മകൻ വൈകാരികമായി പ്രതികരിച്ചു. അമ്മ ജീവനോടെയുണ്ടെന്നു തനിക്കറിയാം. ഇവിടെ കുഴിച്ചു നോക്കിയിട്ട് എന്തെങ്കിലും കിട്ടിയോ എന്നും മകന്‍ ആശങ്കപ്പെടുന്നു. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നു മാവേലിക്കര മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ സഹോദരൻ അനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. കല ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു വിശ്വസിച്ചിരുന്നത്.
കല കുഞ്ഞിനെ ഉപേക്ഷിച്ചുപോയെന്ന് കരുതിയാണ് പരാതി നൽകാതിരുന്നത്. പ്രതികൾ പരിചയക്കാരായിരുന്നു. അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. കല നാടുവിട്ടെന്ന് പ്രതികൾ പ്രചരിപ്പിച്ചതാകാമെന്നും സഹോദരൻ പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ബന്ധു ശ്രീദേവിയും പറഞ്ഞു. കൊലപാതകം അറിഞ്ഞവർ വിവരങ്ങൾ മറച്ചുവച്ചു. പ്രതികളുടെ വീട്ടുകാരും പ്രതികളാണ്. അനിലിന്റെ വീട്ടുകാരെ ചോദ്യംചെയ്യണമെന്നും ശ്രീദേവി പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നു കലയുടെ അമ്മയുടെ സഹോദരി ശോഭന പ്രതികരിച്ചു.
English Summary: Son of Kala reveals over mother’s de ath
You may also like this video