Site iconSite icon Janayugom Online

ഗാനരചയിതാവ് വൈരമുത്തുവിന് നേരെ ചെരുപ്പേറ്‍; യുവതി പിടിയില്‍

പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന് നേരെ ആക്രമണം. നഗരത്തിൽ കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. വൈരമുത്തുവിനു നേരെ ഒരു യുവതി ചെരുപ്പെറിയുകയായിരുന്നു. തിരുപ്പൂർ കലക്ടറേറ്റിനു മുന്നിൽ വൈരമുത്തുവിനു നൽകിയ സ്വീകരണത്തിനിടയിലായിരുന്നു ചെരിപ്പേറ്. യുവതിയെ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിനു പിന്നാലെ നേരിയ സംഘര്‍ഷം ഉടലെടുത്തിയിരുന്നു. 

കലക്ടറേറ്റിൽ പരാതി നൽകാനെത്തിയ ജയ എന്ന യുവതി നേരത്തെ നൽകിയ പരാതികളിൽ നടപടിയില്ലെന്ന് ആരോപിച്ച് കലക്ടറേറ്റിന് മുന്നിൽ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടയിൽ അവിടെയെത്തിയ വൈരമുത്തുവിനെ സ്വീകരിക്കാൻ തടിച്ചുകൂടിയവർക്കിടയിലേക്ക് ചെരിപ്പെറിയുകയായിരുന്നു എന്നാണ് പൊലീസ് ചോദ്യം ചെയ്തതിൽ നിന്നും മനസ്സിലായത്. പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Exit mobile version