യുഎസ് ‑ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോമന്നത നേതാവ് ആയ അലി ഖമനേ കൊല്ലപ്പെട്ട സംഭവത്തില്‍ മൗനം തുടരുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി . നിശബ്ദത നിഷ്പക്ഷതയല്ലെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഖമനേയുടെ വധത്തില്‍ കേന്ദ്രം മൗനം തുടരുകയാണെങ്കില്‍ ഇന്ത്യയുടെ വിദേശനയത്തിന്റെ ദിശയും വിശ്വാസ്യതയും സംശയത്തിന്റെ മുനയിലാകുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയുടെ ലേഖനം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഖമനേയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പുലര്‍ത്തുന്നതിനെതിരെയാണ് സോണിയ ഗാന്ധിയുടെ ലേഖനം.ഖമനേയുടെകൊലപാതകം സമകാലിക അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയൊരു വിള്ളലാണ് വീഴ്ത്തിയിരിക്കുന്നതെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
ഖമനേയുടെ കൊലപാതകത്തെയോ ഇറാന്റെ പരമാധികാര ലംഘനത്തെയോ അപലപിക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിട്ടുനില്‍ക്കുന്നു. ഈ നിശബ്ദതഞെട്ടിപ്പിക്കുന്നതാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധിയുടെ വിമര്‍ശനം.ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവഗണിക്കുകയാണ് ചെയ്തത്. പിന്നീട് അദ്ദേഹം യുഎഇയിലെ ഇറാന്റെ പ്രത്യാക്രമണത്തെ അപലപിക്കുന്നതിലേക്ക് മാത്രം ഒതുങ്ങുകയും ചെയ്തു.

