Site iconSite icon Janayugom Online

കെ വി തോമസിനെതിരായ നടപടി സോണിയ ഗാന്ധി അംഗീകരിച്ചതായി റിപ്പോര്‍ട്ട്

കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നടപടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി കെ സി വേണുഗോപാല്‍. പദവികളില്‍ നിന്ന് കെ വി തോമസിനെ മാറ്റി നിര്‍ത്താന്‍ ആണ് തീരുമാനം. എന്ത് നടപടി വേണമെന്നത് അച്ചടക്ക സമിതിയാണ് നിര്‍ദേശിക്കേണ്ടത്. ആ നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷ അംഗീകരിച്ച പശ്ചാത്തലത്തില്‍ കെ വി തോമസ് അധ്യായം അവസാനിച്ചുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കെ വി തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇന്നലെയാണ് ശുപാര്‍ശ ചെയ്യുന്നത്. കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സിപിഐഎം സമ്മേളനത്തില്‍ പങ്കെടുത്തതിനാണ് നടപടി. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും പിസിസി എക്സിക്യൂട്ടീവില്‍ നിന്നും നീക്കാനാണ് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തത്. കെപിസിസി ആവശ്യപ്പെട്ട കടുത്ത നടപടികളിലേക്ക് പോയാല്‍ പാര്‍ട്ടി വിടുന്നതിന് കെവി തോമസിന് തന്നെ അവസരമൊരുക്കലായി മാറുമെന്ന് ഹൈക്കമാന്റിന് വിലയിരുത്തലുണ്ട്. കൂടാതെ വിഷയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ സിപിഐഎമ്മിന് അവസരം ലഭിക്കുമെന്നും കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നു.

Eng­lish sum­ma­ry; Sonia Gand­hi has report­ed­ly approved the action against KV Thomas

You may also like this video;

Exit mobile version