Site icon Janayugom Online

23ജിനേതാക്കള്‍ക്ക് മറുപടിയുമായി സോണിയ; താന്‍ മുഴുവന്‍ സമയ അദ്ധ്യക്ഷ തന്നെ

താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഴുവന്‍ സമയ അദ്ധ്യക്ഷയാണെന്നു സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് സോണിയ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍ സമയ പ്രസിഡന്‍റ് വേണമെന്ന ജി23 നേതാക്കളുടെ ആവശ്യമാണ്. ഇവരിലെ പ്രധാനികള്‍ കൂടി ഉള്‍പ്പെടുന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് സോണയ ഇങ്ങനെ പറഞ്ഞത്. പ്രവര്‍ത്തകസമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ.2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന രാഹുല്‍ പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.

തുടര്‍ന്നാണ് ഇടക്കാല പ്രസിഡന്‍റായി സോണിയയെ തെരഞ്ഞെടുത്തത്. പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ എല്ലാവരും തയ്യാറാകണം, കോണ്‍ഗ്രസ് പ്രസിഡന്‍റിനോട് പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടവരരുത്. തുറന്നു പറയണം. എല്ലാവരും പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകുവാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്, അഭിപ്രായങ്ങള്‍ തുറന്നു പറയണം. അതിനു പാര്‍ട്ടിയില്‍ അവസരമുണ്ടെന്നും സോണിയ വ്യക്തമാക്കി.
eng­lish summary;Sonia Gand­hi has said that she is the full-time pres­i­dent of the Con­gress party
you may also like this video;

Exit mobile version