താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഴുവന്‍ സമയ അദ്ധ്യക്ഷയാണെന്നു സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് സോണിയ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്ന ജി23 നേതാക്കളുടെ ആവശ്യമാണ്. ഇവരിലെ പ്രധാനികള്‍ കൂടി ഉള്‍പ്പെടുന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് സോണയ ഇങ്ങനെ പറഞ്ഞത്. പ്രവര്‍ത്തകസമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ.2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന രാഹുല്‍ പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.
തുടര്‍ന്നാണ് ഇടക്കാല പ്രസിഡന്റായി സോണിയയെ തെരഞ്ഞെടുത്തത്. പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ എല്ലാവരും തയ്യാറാകണം, കോണ്‍ഗ്രസ് പ്രസിഡന്റിനോട് പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടവരരുത്. തുറന്നു പറയണം. എല്ലാവരും പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകുവാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്, അഭിപ്രായങ്ങള്‍ തുറന്നു പറയണം. അതിനു പാര്‍ട്ടിയില്‍ അവസരമുണ്ടെന്നും സോണിയ വ്യക്തമാക്കി.
english summary;Sonia Gandhi has said that she is the full-time president of the Congress party
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.