മ്യാന്‍മറിലെ ജനകീയ നേതാവ് ഔങ് സാന്‍ സൂചിക്കെതിരെ രണ്ട് അഴിമതി കേസുകളിൽ കൂടി തടവുശിക്ഷ വിധിച്ചു. മൂന്ന് വര്‍ഷമാണ് തടവ് ശിക്ഷ. ഇതോടെ സൂചിയുടെ ശിക്ഷാ കാലാവധി 26 വര്‍ഷമായി വര്‍ധിച്ചു.
2021 ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് സൈന്യം അധികാരം പിടിച്ചെടുക്കുകയും 77കാരിയായ സൂചിയെ തടങ്കലിലാക്കുകയും ചെയ്തത്.
രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച ജാപ്പനീസ് മാധ്യമപ്രവര്‍ത്തകന്‍ ടോറു കുബോട്ടയുടെ ശിക്ഷാകാലാവധിയും മ്യാന്‍മര്‍ സൈനിക കോടതി മൂന്ന് വര്‍ഷം കൂടി നീട്ടി.
വാക്കി-ടോക്കികൾ അനധികൃതമായി ഇറക്കുമതി ചെയ്യുകയും കൈവശം വയ്ക്കുകയും ചെയ്യൽ, കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുക, രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യനിയമം ലംഘിക്കൽ, തെരഞ്ഞെടുപ്പ് ക്രമക്കേട്, രാജ്യദ്രോഹം, മറ്റ് അഞ്ച് അഴിമതി ആരോപണങ്ങൾ എന്നിവയ്ക്ക് 23 വർഷത്തെ തടവിന് സൂചിയെ ശിക്ഷിച്ചിരുന്നു.
English Summary: Soochi’s prison sentence was extended to 26 years
You may like this video also