Site iconSite icon Janayugom Online

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ, തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിന്റെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കിയാണ് ഗോവിന്ദച്ചാമി മതിലിന് മുകളിലുള്ള ഫെൻസിംഗിൽ കുരുക്കിയത്. പിന്നീട് ഇതേ തുണി ഉപയോഗിച്ച് മതിൽ ചാടി താഴെയിറങ്ങുകയായിരുന്നു. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ, ജയിലുദ്യോഗസ്ഥർ വിവരമറിയുന്നത് രാവിലെ ഏഴ് മണിയോടെയാണ്. ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്.

Exit mobile version