Site iconSite icon Janayugom Online

ഒമിക്രോണ്‍ കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി ദക്ഷിണാഫ്രിക്ക

ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ ആദ്യ രാജ്യമായ ദക്ഷിണാഫ്രിക്കയില്‍ നിന്നും ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒമിക്രോണ്‍ കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതായി ദക്ഷിണാഫ്രിക്കൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരോ ഒരു വാക്സിനും സ്വീകരിക്കാത്തവരോ ആണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒമിക്രോണ്‍ വകഭേദം മറ്റ് വകഭേദങ്ങളെക്കാള്‍ വ്യാപന ശേഷിയുള്ളതായി പല പഠനങ്ങളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ ബാധിതരിലുണ്ടായിരിക്കന്ന കുറവ് ജനങ്ങളില്‍ ആശ്വാസം പകരുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ ഇതുവരെ 578 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലാണ് ഏറ്റവുമധികം പേര്‍ക്ക് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയും കേരളവുമാണ് തൊട്ടു പിന്നില്‍. 151 പേര്‍ക്ക് ഒമിക്രോണ്‍ ഭേദമായതായും മന്ത്രാലയം അറിയിച്ചു.

Eng­lish sum­ma­ry; South Africa has the low­est num­ber of omi­cron cases

you may also like this video;

Exit mobile version