Site iconSite icon Janayugom Online

ദക്ഷിണ സുഡാന്‍ പ്രസിഡന്റ് ധനമന്ത്രിയെ പുറത്താക്കി

ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സല്‍വ കിര്‍ ധനമന്ത്രി ബാക് ബര്‍നാബ ചോലിനെ പുറത്താക്കി. നവംബറിലാണ് ചോലിനെ ധനമന്ത്രിയായി നിയമിച്ചത്. ഖര്‍തൂം സര്‍വകലാശാലയിലെ എക്കണോമിസ്റ്റ് സാല്‍വത്തോര്‍ ഗരാങ് ആണ് പുതിയ ധനമന്ത്രി. സുഡനില്‍‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ നടത്തിയ 2018 — 2020 കാലഘട്ടത്തില്‍ ഗരാങ് രാജ്യത്തിന്റെ ധനമന്ത്രിയായിരുന്നു. എന്നാല്‍ മകന്റെ സംസ്കാര ചടങ്ങിന് സര്‍ക്കാര്‍ തുക വകവാറ്റിയതുള്‍പ്പെടെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഗരാങ്ങിനെതിരെ ഉയര്‍ന്നിരുന്നു. രണ്ട് മാസം മാത്രമാണ് ചോല്‍ ധനമന്ത്രി പദവിയിലിരുന്നത്. മുന്‍ ധനമന്ത്രി അതിയന്‍ ഡിങ് അതിയനെയും നിയമിച്ച് രണ്ട് മാസം പൂര്‍ത്തിയായപ്പോള്‍ മാറ്റിയിരുന്നു. സൈനിക, സര്‍ക്കാര്‍ തലത്തില്‍ തന്റെ നിയന്ത്രണം നഷ്ടമാകാതിരിക്കാന്‍ നിരന്തരം നിരവധി മാറ്റങ്ങള്‍ വരുത്തുന്ന രീതിയാണ് കിര്‍ പിന്തുടരുന്നത്. 

Exit mobile version