Site iconSite icon Janayugom Online

വോട്ടെണ്ണല്‍ തുടങ്ങി; യുപിയില്‍ ബിജെപിക്ക് പിന്നില്‍ എസ് പി

ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ പത്ത് മിറ്റില്‍ ബിജെപിയാണ് 41 സീറ്റില്‍ ലീഡ് ചെയ്യുന്നത്. സമാജ്‌വാദി പാര്‍ട്ടി 27 ഇടത്ത് ലീഡ് ചെയ്യുന്നുണ്ട്. അതേസമയം എക്സിറ്റ് പോളുകള്‍ ബിജെപിക്കാണ് ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. 1989ന് ശേഷം തുടര്‍ച്ചയായി രണ്ട് തവണ ഒരേ മുഖ്യമന്ത്രി അധികാരത്തില്‍ ഇരിക്കാത്ത സംസ്ഥാനം കൂടിയാണ് യുപി. 

1989ല്‍ ജനതാദളിന്റെ മുലായം സിങായിരുന്നു മുഖ്യമന്ത്രിയായി ഭരണം ഉറപ്പിച്ചത്. 1991–92ല്‍ കല്യാണ്‍ സിങ്ങായി ആ സ്ഥാനത്ത്. പിന്നീട് ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരുകയായിരുന്നു. 1993–95ല്‍ മുഖ്യമന്ത്രിയായി മുലായം. 95ല്‍ ബിഎസ്പി അധ്യക്ഷ മായവതി മുഖ്യമന്ത്രിയായി. തൊട്ടുപിന്നാലെ കല്യാൺ സിങ് ഒരിക്കൽക്കൂടി അധികാരത്തിൽ.

Eng­lish Summary:SP behind BJP in UP
You may also like this video

Exit mobile version