Site iconSite icon Janayugom Online

കേന്ദ്രമന്ത്രി രാജ്നാഥ്സിംങ്ങിന്റെ പ്രസ്റ്റീജ് മണ്ഡലമായ ലഖ്നൗ സെന്‍ട്രലില്‍ ബിജെപിക്ക് കനത്തവെല്ലുവിളി ഉയര്‍ത്തി എസ്പി

കേന്ദ്രമന്ത്രിയും, ബിജെപി മുന്‍ അദ്ധ്യക്ഷനുമായ രാജ്നാഥ്സിംങിന്‍റെ പ്രസ്റ്റീജ് മണ്ഡലം എന്നറിയപ്പെടുന്ന യുപിയിലെ ലഖ്നൗ സെന്‍ട്രല്‍ ഇത്തവണ ബിജെപിക്ക് നഷ്ടമാകുന്ന രാഷട്രീയ സാഹചര്യമാണുള്ളത്.

ഉത്തര്‍പ്രദേശില്‍ പ്രതീക്ഷകള്‍ തകര്‍ന്നടിയുന്നതില്‍ ബിജെപികേന്ദ്രങ്ങളില്‍ നിരാശയും ഉണ്ട്. ബിജെപി കഴിഞ്ഞ ഏഴ് വര്‍ഷം കോട്ട പോലെ കാത്തുസൂക്ഷിച്ച ലഖ്‌നൗ സെന്‍ട്രലില്‍ ഇത്തവണ കളി കാര്യമായിരിക്കുകയാണ്. ഇവിടെ സിറ്റിംഗ് എംഎല്‍എ ഇത്തവണ മത്സരിക്കുന്നില്ല. 2017ല്‍ ബ്രജേഷ് പഥക് വിജയിച്ച മണ്ഡലമാണിത്.

ഇത്തവണ പക്ഷേ പഥക് മത്സരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സമാജ് വാദി പാര്‍ട്ടിക്കാണ് ഇത് വലിയ അവസരമായി മാറിയിരിക്കുന്നത്. . ഈ മണ്ഡലം കൈവിട്ടാല്‍ ബിജെപി സംബന്ധിച്ച് അത് യുപിയിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായി മാറും. ബിജെപി ഇത്തവണ രജനീഷ് ഗുപ്തയെയാണ് ലഖ്‌നൗ സെന്‍ട്രലില്‍ മത്സരിപ്പിക്കുന്നത്. സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എ രവിദാസ് മെഹ്‌റോത്രയെ തന്നെ കളത്തില്‍ ഇറക്കി. ഇതോടെ മത്സരം കടുത്തു. കോണ്‍ഗ്രസ് സദാഫ് ജാഫറിനെയും മത്സരിപ്പിക്കുന്നുണ്ട്.

ഇതും ത്രികോണ പോരാട്ടത്തിലേക്ക് മണ്ഡലത്തെ നയിച്ചിരിക്കുകയാണ്. സദാഫ് നേരത്തെ ലഖ്‌നൗവിലെ പൗരത്വ നിയമ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ നേതാക്കളിലൊരാളാണ്. ബിഎസ്പി ആശിഷ് ചന്ദ്രന്‍ മിശ്രയെ കളത്തിലിറക്കിയിട്ടുണ്ട്. എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥികളാണ്. കഴിഞ്ഞ കാലങ്ങളില്‍ വലിയ മാര്‍ജിനില്‍ ബിജെപി ജയിച്ച മണ്ഡലവുമല്ല. 2017ല്‍ നിലവിലെ എംഎല്‍എയായ ബ്രജേഷ് പഥക് കടുത്ത പോരാട്ടത്തിലാണ് വിജയിച്ചത്. 5049 വോട്ടിനാണ് രവിദാസ് മെഹ്രോത്രയെ പരാജയപ്പെടുത്തിയത്.

എസ്പി കടുത്ത ഭരണവിരുദ്ധ വികാരം നേരിട്ടിട്ടും മികച്ച മത്സരം കാഴ്ച്ചവെച്ചു. പഥക് ജയിച്ചതോടെ നിയമ മന്ത്രിയായി നിയമിക്കപ്പെട്ടു. ആ സമയം മണ്ഡലത്തില്‍ ബിഎസ്പി മൂന്നാം സ്ഥാനത്തുണ്ടായിരുന്നു. 2012ല്‍ പക്ഷേ മെഹ്രോത്ര എസ്പി ടിക്കറ്റില്‍ വിജയിച്ചിരുന്നു. നാലേ മുക്കാല്‍ ലക്ഷത്തോളം വോട്ടര്‍മാരുണ്ട്. ഇത്തവണ അതിനിയും വര്‍ധിച്ചേക്കും. ലഖ്‌നൗവിലെ 9 നിയമസഭാ മണ്ഡലങ്ങളും ജനവിധി തേടുന്നത് ഫെബ്രുവരി 23നാണ്. ലഖ്‌നൗ സെന്‍ട്രല്‍, ലഖ്‌നൗ നോര്‍ത്ത്, മോഹന്‍ലാല്‍ഗഞ്ച്, മലിഹാബാദ്, ലഖ്‌നൗ കന്റോണ്‍മെന്റ്, എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.

ലഖ്‌നൗ സെന്‍ട്രലില്‍ ബിജെപി ഏഴ് തവണ വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് രണ്ട് തവണയും എസ്പി ഒരിക്കലും വിജയിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രജനീഷ് ഗുപ്ത ബിസിനസുകാരന്‍ കൂടിയാണ്. സാങ്കേതികവിദ്യയെ പരമാവധി ഉപയോഗിക്കുന്നുണ്ട്. വീടുവീടാന്തരം കയറിയുള്ള പ്രചരണമാണ് പ്രൊഫഷണലുകളുടെ വലിയ സേവനവും അദ്ദേഹത്തിനുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമാണ് അദ്ദേഹം. യഹ്യഗഞ്ചില്‍ കൗണ്‍സിലറായിരുന്നു.

ഇത് ലഖ്‌നൗ മേഖലയിലെ വാര്‍ഡായിരുന്നു. ബിജെപി വികസന പദ്ധതികളുടെ പേരിലാണ് വോട്ട് ചോദിക്കുന്നത്. പ്രധാനമായും സൗജന്യ റേഷന്‍ പദ്ധതി ജനങ്ങളെ ആകര്‍ഷിക്കുമെന്നാണ്കരുതുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ മാറ്റിയത് പ്രതിപക്ഷത്തിന് നേട്ടമാണ്.

എന്നാല്‍ കാര്‍ഷികമേഖലയോടുള്ള ബിജെപിയുടെ സമീപനങ്ങള്‍ വലിയ എതിര്‍പ്പാണ് ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്

Eng­lish Sum­ma­ry: Union Min­is­ter Raj­nath Singh’s Pres­tige Con­stituen­cy, Luc­know Cen­tral, Uttar Pradesh; SP rais­es strong chal­lenge to BJP

You may also like this video:

Exit mobile version