Site iconSite icon Janayugom Online

തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞതായി എസ്.പി ഷാഹുൽ ഹമീദ്

കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിൽ എല്ലാ തെളിവുകളും ശേഖരിക്കാൻ കഴിഞ്ഞതായി എസ്.പി ഷാഹുൽ ഹമീദ് വ്യക്തമാക്കി. പ്രതിക്ക് വിജയകുമാറിനോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു. മുൻപ് മോഷണക്കുറ്റത്തിൽ പിടിക്കപ്പെട്ടതിനെ തുടർന്നാണ് വൈരാഗ്യം ഉണ്ടായത്. മോഷണ കേസിൽ പ്രതി ആയതോടെ ഭാര്യ ഇയാളിൽ നിന്നു അകന്നുപോയി. ഈ സമയത്ത് ഭാര്യ ഗർഭിണി ആയിരുന്നു, ഇതിനിടെ ഗർഭം അലസിപോയി. ഇക്കാരണങ്ങൾ കൊണ്ട് വിജയകുമാറിനോട് പ്രതി അമിതിന് വൈരാ​ഗ്യമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. 

പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ അടക്കം വിദഗ്ദ്ധനാണ്. വിജയകുമാറിനെ കൊല്ലാൻ ലക്ഷ്യമിട്ടാണ് പ്രതി എത്തിയത്. രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ ആണ് ഭാര്യ മീരയെ ആക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടന്നും എസ് പി കോട്ടയത്ത്‌ പ്രതികരിച്ചു.

Exit mobile version