Site icon Janayugom Online

വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടങ്ങൾ ചുരുങ്ങി വരുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi vijayan

വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടങ്ങൾ നമ്മുടെ ജനാധിപത്യ മണ്ഡലങ്ങളിൽ ചുരുങ്ങി വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിരുദ്ധാഭിപ്രായങ്ങൾ പറയുന്നവർക്ക് തടവറ ലഭിക്കുന്ന അന്തരീക്ഷം രൂപപ്പെട്ടുവരുന്നു. വ്യത്യസ്ത അഭിപ്രായങ്ങളെ ഇല്ലായ്മ ചെയ്യാതെ ബോധ തെളിമയുടെ അന്തരീക്ഷം രൂപപ്പെടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന മൂന്നാമത് ടി.വി.ആർ ഷേണായി അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രപ്രവർത്തന മികവിന് പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് ടി.വി.ആർ ഷേണായി അവാർഡ്.

മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ഇ സോമനാഥിനാണ് (മരണാനന്തരം) അവാർഡ് ലഭിച്ചത്. സോമനാഥിന് വേണ്ടി മകൾ ദേവകി സോമനാഥ് അവാർഡ് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മാതൃഭൂമി ഡൽഹിയുടെ പ്രത്യേക പ്രതിനിധി എൻ അശോകന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് നിർണയിച്ചത്. ജോർജ്ജ് കള്ളിവയൽ (ദീപിക), ജോമി തോമസ് (മലയാള മനോരമ), പി. ബസന്ത് (മാതൃഭൂമി ന്യൂസ്) എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ. പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും കേരള സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ പ്രൊഫ.കെ.വി. തോമസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.

മാതൃഭൂമി ഡൽഹിയുടെ പ്രത്യേക പ്രതിനിധി എൻ. അശോകൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ദീപിക ഡൽഹിയുടെ അസോസിയേറ്റ് എഡിറ്റർ & ബ്യൂറോ ചീഫ് ജോർജ്ജ് കള്ളിവയലിൽ, മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോമി തോമസ്, ഡൽഹി അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ദീപക് ടൗറോ, എന്നിവർ പ്രസംഗിച്ചു. ഇ. സോമനാഥിന്റെ മകൾ ദേവകി സോമനാഥ് മറുപടി പ്രസംഗം നടത്തി.

You may also like this video

Exit mobile version