Site iconSite icon Janayugom Online

സ്പേഡെക്സ്: രണ്ടാം ഡോക്കിങ് വിജയം

ഐഎസ്ഐആര്‍ഒയുടെ സ്പേഡെക്സ് ദൗത്യത്തിന്റെ രണ്ടാം ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ഇന്ത്യ ഡോക്കിങ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമായി. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് അഭിമാന നേട്ടം എക്സിലൂടെ പുറത്തുവിട്ടത്. 

2024 ഡിസംബര്‍ 30നാണ് സ്പേഡെക്സ് ദൗത്യം വിക്ഷേപിച്ചത്. ജനുവരി 16നാണ് ആദ്യ ഡോക്കിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. പിന്നീട് മാര്‍ച്ച് 13ന് അണ്‍ഡോക്കിങും പൂര്‍ത്തിയാക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തതായും കേന്ദ്ര മന്ത്രി അറിയിച്ചു.
എസ്ഡിഎക്‌സ് 01, എസ്ഡിഎക്‌സ് 02 എന്നീ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് ഐഎസ്ആര്‍ഒ ബഹിരാകാശത്ത് ഡോക്കിങ് പരീക്ഷണം നടത്തുന്നത്. ഗഗന്‍യാന്‍, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം തുടങ്ങിയ ദൗത്യങ്ങള്‍ക്ക് മുന്നോടിയായി ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഇന്ത്യുടെ ശ്രമത്തിന്റെ ഫലമാണ് പുതിയ നേട്ടം. 

Exit mobile version