ജില്ലാ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ സഹവാസ ക്യാമ്പ് ‘ധ്വനി 2കെ 25′ സമ്മർ ക്യാമ്പ് സമാപിച്ചു. 12 പ്ലാറ്റുണുകളിലായി 391 കേഡറ്റ്‌സ് പങ്കെടുത്ത പാസിങ് ഔട്ട് പരേഡിൽ ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി സല്യൂട്ട് സ്വീകരിച്ചു. തരിയോട് നിർമല ഹൈസ്‌കൂളിലെ എഡ്വിൻ എഡിസൺ പരേഡ് നയിച്ചു.
പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസിലെ ദക്ഷ പ്രവീൺ സെക്കൻഡ് കമാൻഡറുമായി. പരേഡിന് ഏകോപനമായി ജില്ലാ എസ്‌പിസിയുടെ ബാൻഡ് ടീമും ഉണ്ടായിരുന്നു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ബഷീർ, എസ്‌പിസി നോഡൽ ഓഫീസർ ടി എൻ സജീവ്, മാനന്തവാടി ഡിവൈഎസ്‌പി വി കെ വിശ്വംഭരൻ, ഇൻസ്‌പെക്ടർ ടി എ അഗസ്റ്റിൻ, അസി. നോഡൽ ഓഫീസർ കെ മോഹൻദാസ്, പ്രിൻസിപ്പൽ പി സി തോമസ് എന്നിവർ സംസാരിച്ചു.