22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 17, 2026
January 17, 2026
January 10, 2026
January 7, 2026
January 7, 2026
January 1, 2026
December 28, 2025
December 26, 2025

എസ് പി സി സഹവാസ ക്യാമ്പ് സമാപിച്ചു

Janayugom Webdesk
വയനാട്
February 17, 2025 2:56 pm

ജില്ലാ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ സഹവാസ ക്യാമ്പ് ‘ധ്വനി 2കെ 25′ സമ്മർ ക്യാമ്പ്‌ സമാപിച്ചു. 12 പ്ലാറ്റുണുകളിലായി 391 കേഡറ്റ്‌സ് പങ്കെടുത്ത പാസിങ് ഔട്ട് പരേഡിൽ ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി സല്യൂട്ട് സ്വീകരിച്ചു. തരിയോട് നിർമല ഹൈസ്‌കൂളിലെ എഡ്വിൻ എഡിസൺ പരേഡ് നയിച്ചു. 

പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസിലെ ദക്ഷ പ്രവീൺ സെക്കൻഡ് കമാൻഡറുമായി. പരേഡിന് ഏകോപനമായി ജില്ലാ എസ്‌പിസിയുടെ ബാൻഡ് ടീമും ഉണ്ടായിരുന്നു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ബഷീർ, എസ്‌പിസി നോഡൽ ഓഫീസർ ടി എൻ സജീവ്, മാനന്തവാടി ഡിവൈഎസ്‌പി വി കെ വിശ്വംഭരൻ, ഇൻസ്‌പെക്ടർ ടി എ അഗസ്റ്റിൻ, അസി. നോഡൽ ഓഫീസർ കെ മോഹൻദാസ്, പ്രിൻസിപ്പൽ പി സി തോമസ് എന്നിവർ സംസാരിച്ചു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.