Site icon Janayugom Online

നിലപാടിലുറച്ച് സ്പീക്കര്‍ ഷംസീര്‍; ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുകയെന്നത് വിശ്വാസത്തെ തള്ളിപറച്ചിലല്ലെന്ന്

ശാസ്ത്രം സത്യമാണ്, അത് പരമാവധി പ്രോത്സാഹിപ്പിക്കണം, എന്നാല്‍ സയന്‍സിനെ പ്രോത്സാഹിപ്പിക്കുക എന്നത് വിശ്വാസത്തെ തള്ളിപറയുകയല്ലെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അഭിപ്രായപ്പെട്ടു.

എന്നെ എതിര്‍ക്കാം എന്നാല്‍ നാളത്തെ കുട്ടികള്‍ക്ക് മുന്നില്‍ ചരിത്ര സത്യങ്ങള്‍ നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യമതേതര രാഷട്രമാണ്. എന്നു വെച്ച് മതനിഷേധമല്ല, എല്ലാ മതങ്ങളേയും അംഗീകരിച്ചുപോകുന്ന സംവിധാനമാണ് ഇവിടെയുള്ളതെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

നമ്മുടെ ക്ലാസ് മുറികളില്‍ അധ്യാപകരുടെ ഉത്തരവാദിത്വം കൂടുകയാണ്. മദ്യം,മയക്കു മരുന്ന് ഉപയോഗം കൂടിവരികയാണ്. അതില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിച്ച് നേര്‍ വഴിക്ക് കൊണ്ടുവരണം അതിനായി അധ്യാപക-രക്ഷകര്‍ത്താ സമിതികള്‍ ഉള്‍പ്പെടെ ഇടപെടല്‍ നടത്തണമെന്നും ഷംസീര്‍ പറഞ്ഞു

Eng­lish Summary:
Speak­er Sham­sir, stand­ing firm; To pro­mote sci­ence is not to deny faith

You may also like this video:

Exit mobile version