Site icon Janayugom Online

പ്ലാന്റേഷൻ കോർപ്പറേഷന്റെ വികസനത്തിന് പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കും: കൃഷിമന്ത്രി പി പ്രസാദ്

കേരള പ്ലാന്റേഷൻ കോർപ്പറേഷൻ നേരിടുന്ന വിവിധ വിഷയങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് കർമ്മ പദ്ധതി രൂപീകരിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികളും വിവിധ ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ യോഗത്തിൽ കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. വിവിധ വിഷയങ്ങൾ പഠന വിധേയമാക്കി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. കോർപ്പറേഷനെ ലാഭത്തിലാക്കാൻ മാനേജ്മെന്റിന്റെയും തൊഴിലാളികളുടെയും കൂട്ടായ പരിശ്രമം കൂടിയേ തീരൂ. വൈവിധ്യവത്ക്കരണത്തിലൂടെ പ്ലാന്റേഷനുകളുടെ വികസനം സാധ്യമാക്കാനാവും. ബോണസ് കുടിശിക, ഇടക്കാലാശ്വസം, യൂണിഫോം/ മെഡിക്കൽ/വാഷിങ് അലവൻസുകൾ, അടിസ്ഥാന സൗകര്യങ്ങൾ, വന്യ മൃഗങ്ങളിൽ നിന്നുള്ള സംരക്ഷണം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. വിവിധ ഏജൻസികളിൽ നിന്നും കോർപ്പറേഷനുകളിൽ നിന്നും പ്ലാന്റേഷൻ കോർപ്പറേഷന് ലഭിക്കേണ്ട ഫണ്ടുകൾ കിട്ടുന്നതിനുള്ള ശുപാർശകൾ അടിയന്തിരമായി ഹൈ പവർ കമ്മറ്റിയുടെ പരിഗണനയിൽ കൊണ്ടുവന്ന് നടപടി സ്വീകരിക്കും. യോഗത്തിൽ വി. കെ. ഗോപി, സി. കെ. ഉണ്ണികൃഷ്ണൻ, കുര്യക്കോസ്, മോഹൻകുമാർ, ജോയി, ഹസ്സൻ, രാമനാരായണൻ തുടങ്ങി പതിനാറോളം ട്രേഡ് യൂണിയൻ നേതാക്കളും മാനേജ്മെന്റിന് വേണ്ടി മാനേജിങ് ഡയറക്ടർ ബി. പ്രമോദും പങ്കെടുത്തു.

Eng­lish Sum­ma­ry: Spe­cial action plan for devel­op­ment of Plan­ta­tion Cor­po­ra­tion: Agri­cul­ture Min­is­ter P Prasad

You may like this video also

Exit mobile version