Site icon Janayugom Online

പെഗാസസ്: വിദഗ്ധസമിതി രൂപീകരിക്കും

കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി അടുത്തയാഴ്ച ഉത്തരവിറക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ വിദഗ്ധരടങ്ങിയ സാങ്കേതിക സമിതിയെ കോടതി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന സൂചനകളാണ് ചീഫ് ജസ്റ്റിസ് ഇന്നലെ നല്‍കിയത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലാകും മുന്നേറുക എന്ന സൂചനയാണ് സി ജെ മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ നല്‍കിയത്. സാങ്കേതിക വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചുള്ള അന്വേഷണമാണ് കോടതി ലക്ഷ്യമിടുന്നത്. പലരും സമിതിയില്‍ അംഗമാകാന്‍ വിസമ്മതം പ്രകടിപ്പിച്ചതോടെയാണ് ഉത്തരവ് അടുത്തയാഴ്ചയിലേക്ക് നീളുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

കേസില്‍ വാദം കേട്ട കോടതി കേസ് ഇടക്കാല ഉത്തരവിനായി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമാ കോലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേസില്‍ കൂടുതല്‍ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കോടതി ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Eng­lish Sum­ma­ry : spe­cial expert team to be formed to inves­ti­gate pega­sus issue

You may also like this video :

Exit mobile version