Site iconSite icon Janayugom Online

മലയാളം മിഷൻ ഭാഷാ പ്രതിഭയ്ക്കുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം ജിംസിത്ത് അമ്പലപ്പാടിന്

കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ മലയാളം മിഷൻ ഭാഷാ പ്രതിഭയ്ക്കുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം ജിംസിത്ത് അമ്പലപ്പാടിന് സമ്മാനിച്ചു. തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന പുരസ്ക്കാരദാനച്ചടങ്ങിൽ മലയാള സിനിമാരംഗത്തെ ബഹുമുഖ പ്രതിഭ ശ്രീ. ശ്രീകുമാരൻ തമ്പിയാണ് പുരസ്കാരം നൽകിയത്.

മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ,ഐ. ബി സതീഷ് എംഎൽഎ, ഡോ. എ. വി അനൂപ്, ചലച്ചിത്രതാരം അനീഷ് രവി, പിന്നണി ഗായിക അഖില ആനന്ദ്, കേന്ദ്രീയ വിദ്യാലയ സംഘാൻ ഡെപ്യൂട്ടി കമ്മീഷണർ സന്തോഷ് കുമാർ. എൻ, വിനോദ് വൈശാഖി, വി. എസ് ബിന്ദു, ജേക്കബ് എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മലയാള ഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള നൂതനാശയങ്ങൾ നടപ്പാക്കുന്നതിനുള്ള മികവിനാണ് ഭാഷാ പ്രതിഭാ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള സംസ്കാരത്തിന്റെ ഭാഗമായ പൈതൃക കലകളെ കുറിച്ചുള്ള നാട്യകല എന്ന ഫോക്‌ലോർ സിനിമയുടെ സംവിധാന മികവിനാണ് പുരസ്കാരം നൽകിയത്. കോഴിക്കോട് ജില്ലയിലെ ചേളന്നൂർ അമ്പലപ്പാട് സ്വദേശി വിശ്വനാഥൻ നായരുടെയും പ്രേമവല്ലിയുടെയും മകനാണ്.ഭാര്യ അഞ്‌ജലി. എ. എസ്

Exit mobile version