Site iconSite icon Janayugom Online

പ്രത്യേക പാക്കേജ് : വന്യജീവി ആക്രമണങ്ങള്‍ നിയന്ത്രിക്കാനും, നിഷ്ടപരിഹാരത്തിനുമായി 50 കോടി

വന്യജീവി ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിനും നഷ്ടപരിഹാരത്തിനുമായി 50 കോടി രൂപ അധികമായി അനുവദിച്ചു.വന്യജീവി ആക്രമണവും പ്രതിരോധവും ഉൾപ്പടെ വനം-വന്യജീവി മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായുള്ള പദ്ധതി വിഹിതത്തിനും വനം മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് പ്ലാനിൽ അനുവദിച്ചിട്ടുള്ള തുകയ്ക്കും പുറമെയാണ് 50 കോടി വകയിരുത്തിയത്. ഈ സർക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം വർധിപ്പിച്ചതായി ധനമന്തി കെ.എൻ.ബാല​ഗോപാൽ പറഞ്ഞു.

റാപിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും മറ്റു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള വിഹിതവും വർധിപ്പിച്ചു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വന്യമൃ​ഗ പെരുപ്പത്തെ നിയന്ത്രിക്കാൻ നിയമനിർമാണം ഉൾപ്പെടെ നടത്തേണ്ടതുണ്ട്. ഇതിനാവശ്യമായ ഇടപെടലുകൾക്കായി സംസ്ഥാനം മുൻകൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version