Site iconSite icon Janayugom Online

തിരക്ക് നിയന്ത്രിക്കാന്‍ ശബരിമലയില്‍ പ്രത്യേക ക്യൂ

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ പ്രാബല്യത്തിൽവന്നു. പൊലീസിന്റെ പുതിയ കർമപദ്ധതി പ്രകാരം മുതിർന്നവർക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഇന്നലെ മുതല്‍ നടപ്പിലായി. സന്നിധാനത്ത് കുട്ടികള്‍ക്ക് ഇരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും സ്പെഷല്‍ ഓഫിസര്‍ ആർ ആനന്ദ് പറഞ്ഞു.

പ്രത്യേക ക്യൂ ഏർപ്പെടുത്താൻ നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രമീകരണങ്ങൾ നിലവിൽ വരുന്നത്. നടപ്പന്തൽ മുതലാണ് പ്രത്യേക ക്യൂ ആരംഭിക്കുന്നത്. കുട്ടികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രവും ഇതോടൊപ്പം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് 90,000ൽ കൂടാൻ പാടില്ലെന്നും, പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം മിനുറ്റിൽ 60ൽ കുറയാൻ പാടില്ലനും കർമപദ്ധതി പറയുന്നു. എന്നാൽ ഇന്നലെ 1,00,000ന് മുകളിൽ ആളുകളാണ് ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്.

Eng­lish Summary:Special queue at Sabari­mala to con­trol rush
You may also like this video

Exit mobile version