Site icon Janayugom Online

ചോദ്യോത്തരവേള നിഷേധിച്ച് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 18 മുതല്‍ 22 വരെ ചേരും. ചോദ്യോത്തര വേള, ശൂന്യവേള, സ്വകാര്യ ബില്‍ അവതരണം എന്നിവ അഞ്ചുദിന സമ്മേളത്തിലുണ്ടാകില്ലെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇരു സഭകളുടെയും വിശദ വിവരങ്ങള്‍ അംഗങ്ങളെ ഉടന്‍ അറിയിക്കുമെന്നും ഉത്തരവില്‍ പറയുന്നു. 17-ാമത് ലോക്‌സഭയുടെ പതിമൂന്നാമത്തെയും രാജ്യസഭയുടെ 261-ാമത്തെയും സമ്മേളനമാണിത്.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം 18 മുതല്‍ 22 വരെ നടക്കുമെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു. സഭാ നടപടികള്‍ വിശദീകരിക്കാതെയുള്ള മന്ത്രിയുടെ പ്രസ്താവന ഏറെ സംശയം ഉയര്‍ത്തിയിരുന്നു.
പുതിയതായി പണികഴിപ്പിച്ച പാര്‍ലമെന്റ് മന്ദിരത്തിലാകും സമ്മേളനം നടക്കുകയെന്നും അഭ്യൂഹമുണ്ട്. കൂടാതെ ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രഖ്യാപനം സമ്മേളനം അവസാനിക്കുന്നതിന്റെ തൊട്ടുപിന്നാലെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

Eng­lish Sum­ma­ry: Spe­cial ses­sion of Par­lia­ment denied Ques­tion Time

You may also like this video

Exit mobile version