പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 18 മുതല്‍ 22 വരെ ചേരും. ചോദ്യോത്തര വേള, ശൂന്യവേള, സ്വകാര്യ ബില്‍ അവതരണം എന്നിവ അഞ്ചുദിന സമ്മേളത്തിലുണ്ടാകില്ലെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇരു സഭകളുടെയും വിശദ വിവരങ്ങള്‍ അംഗങ്ങളെ ഉടന്‍ അറിയിക്കുമെന്നും ഉത്തരവില്‍ പറയുന്നു. 17-ാമത് ലോക്‌സഭയുടെ പതിമൂന്നാമത്തെയും രാജ്യസഭയുടെ 261-ാമത്തെയും സമ്മേളനമാണിത്.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം 18 മുതല്‍ 22 വരെ നടക്കുമെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു. സഭാ നടപടികള്‍ വിശദീകരിക്കാതെയുള്ള മന്ത്രിയുടെ പ്രസ്താവന ഏറെ സംശയം ഉയര്‍ത്തിയിരുന്നു.
പുതിയതായി പണികഴിപ്പിച്ച പാര്‍ലമെന്റ് മന്ദിരത്തിലാകും സമ്മേളനം നടക്കുകയെന്നും അഭ്യൂഹമുണ്ട്. കൂടാതെ ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രഖ്യാപനം സമ്മേളനം അവസാനിക്കുന്നതിന്റെ തൊട്ടുപിന്നാലെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
English Summary: Special session of Parliament denied Question Time
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.