തിരുപ്പതി ക്ഷേത്രത്തിലെ ലഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
കഴിഞ്ഞ 5 വര്‍ഷങ്ങളായി തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ ഭൂമന കരുണാകര്‍ റെഡ്ഡി,മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എവി ധര്‍മ റെഡ്ഡി എന്നിവര്‍ ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട പല ക്രമക്കേടുകളും നടത്തിയതായി ഭരണ കക്ഷികളായ തെലുങ്ക് ദേശം പാര്‍ട്ടി ആരോപിച്ചിരുന്നു.
വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്താണ് ഈ ക്രമക്കേടുകളെല്ലാം നടന്നതെന്ന് ആരോപിച്ച മുഖ്യമന്ത്രി നിലവിലെ സംവിധാനങ്ങളെ മാറ്റുമെന്നും പറഞ്ഞു.പവിത്രമല്ലാത്ത പല കാര്യങ്ങളും കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ തിരുമലയില്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.