Site iconSite icon Janayugom Online

ഓസീസിനെതിരെ പരമ്പരയ്ക്ക് മുന്നോടിയായി രോഹിത്ത് ശര്‍മ്മയ്ക്ക് പ്രത്യേക പരിശീലനം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ രോഹിത് ശര്‍മ്മയുടെ പ്രത്യേക പരിശീലനം നേടി. ബിസിസിഐ സെന്ററില്‍ ഒരാഴ്ചയാണ് രോഹിത് കഠിന പരിശീലനം നടത്തിയത്. ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ഏറെനേരം ജിമ്മില്‍ ചെലവഴിച്ച രോഹിത്, രണ്ടുമണിക്കൂര്‍ വീതം ബാറ്റിംഗ് പരിശീലനം നടത്തുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട്, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് എതിരെയായായിരുന്നു രോഹിത്തിന്റെ ബാറ്റിംഗ് പരിശീലനം.

ബൗളര്‍മാര്‍ക്കൊപ്പം ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകളുടെ പന്തുകളും രോഹിത് നേരിട്ടത്. ഈമാസം പത്തൊന്‍പതിനാണ് ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാവുക. പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. 2027ലെ ലോകകപ്പ് മുന്നില്‍ കണ്ടാണ് രോഹിത്തിനെ മാറ്റി ബിസിസിഐ ഗില്ലിനെ ഏകദിനത്തിലും ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.

Exit mobile version