Site iconSite icon Janayugom Online

കേരളത്തില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക തീവണ്ടികള്‍

വേളാങ്കണ്ണി മാതാവിന്റെ വാര്‍ഷിക പെരുന്നാളിനോടനുബന്ധിച്ച് യാത്രത്തിരക്ക് കുറയ്ക്കാന്‍ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യക തീവണ്ടികള്‍ സര്‍വീസ് നടത്തും. എറണാകുളം ജംഗ്ഷനില്‍ നിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്നു, 10 എന്നീ തീയതികളില്‍ രാത്രി 11.50ന് പുറപ്പെടുന്ന തീവണ്ടി (06061) പിറ്റേന്ന് ഉച്ചയ്ക്ക് 3.15ന് വേളാങ്കണ്ണിയിലെത്തും .വേളാങ്കണ്ണിയിൽനിന്ന് ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 എന്നീ തീയതികളിൽ വൈകീട്ട് 6.40‑ന് പുറപ്പെടുന്ന തീവണ്ടി (06062) പിറ്റേന്നു രാവിലെ 11.55‑ന് എറണാകുളം ജങ്ഷനിലെത്തും. ചെങ്കോട്ടവഴിയുള്ള വണ്ടിയിൽ ഒരു സെക്കൻഡ് എസി കോച്ച്, മൂന്ന് എസി ത്രി ടിയർ കോച്ചുകൾ, എട്ട് സ്ലീപ്പർ കോച്ചുകൾ, ഒരു ജനറൽ കോച്ച് എന്നിവയുണ്ടാകും. കേരളത്തിൽ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 

തിരുവനന്തപുരം സെന്‍ട്രല്‍ വേളാങ്കണി പ്രത്യേക തീവണ്ടി
തിരുവനന്തപുരം സെൻട്രലിൽനിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന് തീയതികളിൽ വൈകീട്ട് 3.25‑ന് പുറപ്പെടുന്ന തീവണ്ടി (06115) പിറ്റേന്ന് രാവിലെ 3.55‑ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണിയിൽനിന്ന് ഓഗസ്റ്റ് 28, സെപ്റ്റംബർ നാല് തീയതികളിൽ രാത്രി 7.30‑ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06116) പിറ്റേന്ന് രാവിലെ 6.55‑ന് തിരുവനന്തപുരത്ത് എത്തും. നാഗർകോവിൽ, തിരുനെൽവേലി വഴിയുള്ള തീവണ്ടിയിൽ രണ്ട് സെക്കൻഡ് എസി കോച്ചുകൾ, രണ്ട് തേർഡ് എസി കോച്ചുകൾ, മൂന്ന് ഇക്കോണമി ത്രി ടിയർ കോച്ചുകൾ, ആറ് ‌ സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും. പ്രത്യേക തീവണ്ടികളിലേക്കുള്ള റിസർവേഷൻ ചൊവ്വാഴ്ച രാവിലെ എട്ടിനാരംഭിക്കും. വേളാങ്കണി പെരുന്നാൾ ആഘോഷം ഈ മാസം 29‑ന് ആരംഭിച്ച് സെപ്റ്റംബർ എട്ടിന്‌ അവസാനിക്കും.

Exit mobile version