രാജ്യത്ത് നടക്കുന്ന റോഡപകടങ്ങളിൽ അമിതവേഗതയെ മാത്രം എപ്പോഴും കുറ്റം പറയാനാവില്ല റോഡ് നിർമ്മാണവും പരിശോധിക്കണമെന്ന് സുപ്രീം കോടതി. റോഡപകടങ്ങളിൽ ഫൊറൻസിക് അന്വേഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി സമിതി നിർദേശംനൽകി. ശാസ്ത്രീയാന്വേഷണത്തിലൂടെമാത്രമേ അപകടനിരക്ക് കുറയ്ക്കാനാകൂവെന്നും റോഡുസുരക്ഷാ നടപടികൾക്കായി സുപ്രീംകോടതി നിയോഗിച്ച സമിതി വ്യക്തമാക്കി.
അതിവേഗം, അശ്രദ്ധ എന്നിവയിൽ പഴിചാരിയാണ് റോഡപകടങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ സാധാരണ അവസാനിപ്പിക്കാറ്. ദൃക്സാക്ഷികളുടെയും പരിക്കേറ്റവരുടെയും മൊഴികളും കണക്കിലെടുക്കാറുണ്ട്. എന്നാൽ, അപകടനിരക്ക് കുറയ്ക്കാൻ ഇവ പര്യാപ്തമല്ല.
റോഡുനിർമ്മാണത്തിലെ അപാകങ്ങൾ, മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം തുടങ്ങിയ ഘടകങ്ങളും ദുരന്തകാരണമാകാറുണ്ട്. റോഡുനിർമ്മാണം കുറ്റമറ്റരീതിയിലാക്കുക, റോഡുകളിലെ പ്രശ്നമേഖലകൾ കണ്ടെത്തി പോരായ്മകൾ പരിഹരിക്കുക, കാൽനടക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സൗകര്യമുറപ്പാക്കുക തുടങ്ങിയവയിൽ ശ്രദ്ധവേണം. നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം.
രാജ്യത്ത് പ്രതിവർഷം ശരാശരി ഒന്നരലക്ഷം പേർ റോഡപകടങ്ങളിൽ മരിക്കുന്നുവെന്നാണ് കണക്ക്. പരിക്കേറ്റവരെ അപകടംനടന്ന ആദ്യമണിക്കൂറിൽ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ 50 ശതമാനം കേസിലും ജീവൻ രക്ഷിക്കാമായിരുന്നു. അടിയന്തരചികിത്സ ലഭ്യമാക്കുന്നതാണ് പ്രധാനം. അതിനാൽ അപകടസാധ്യതയുള്ള റോഡുകൾക്ക് സമീപത്തായുള്ള ആശുപത്രികൾ ജാഗ്രതപാലിക്കണമെന്നും കോടതി ആരാഞ്ഞു.
English summary;Speeding is still not to blame; The Supreme Court also said that road construction should be examined
You may also like this video;