Site icon Janayugom Online

അഞ്ചാംപനി വ്യാപനം; കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും

സംസ്ഥാനത്ത് അഞ്ചാംപനി വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്ര സംഘം ഇന്ന് മലപ്പുറം ജില്ലയിലെത്തും. കൽപകഞ്ചേരി, പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലും സംഘം സന്ദര്‍ശനം നടത്തും. അതേസമയം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി 19 വാർഡുകളിൽ വാക്‌സിനേഷൻ ക്യാമ്പുകൾ നടക്കുകയാണ്.

പ്രദേശത്തെ സ്‌കൂളുകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയാണ്. പനിയുള്ളവർ സ്‌കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുത് എന്നാണ് നിർദേശം. രോഗബാധ കൂടുതലുള്ള മേഖലകളിൽ വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ദിവസവും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുന്നുണ്ട്.

Eng­lish Summary:spread of measles; Cen­tral team to reach Ker­ala today
You may also like this video

Exit mobile version