Site iconSite icon Janayugom Online

മൂന്നാറില്‍ വീണ്ടും നീലവസന്തം

munnarmunnar

മൂന്നാറിലെ വഴിയോരങ്ങളിൽ കാണികൾക്ക് ഒരിക്കല്‍കൂടി നീല വസന്തത്തിന്റെ വിസ്മയക്കാഴ്ചയൊരുക്കി ജക്കരന്ത മരങ്ങൾ പൂവണിഞ്ഞു. വർഷം തോറും ശൈത്യകാലത്താണ് മരങ്ങൾ പൂത്തുലയുന്നത്.
പള്ളി വാസലിനും ഹെഡ് വർക്സ് ഡാമിനുമിടയിൽ പാതയോരത്ത് തേയിലക്കാടിനു സമീപമാണ് വർണാഭമായ പൂക്കൾ നിറഞ്ഞ മരങ്ങൾ കൗതുക കാഴ്ചയൊരുക്കിയിട്ടുള്ളത്. 18-ാം നൂറ്റാണ്ടിൽ തേയില കൃഷിയ്ക്കായി വന്ന ബ്രിട്ടീഷ് കമ്പനിക്കാരാണ് വിദേശിയായ ജക്കരന്ത മരങ്ങളെ മൂന്നാറിലെത്തിച്ചത്. തോട്ടം മേഖലയിൽ വ്യാപകമായി വിവിധ ഇനം പൂമരങ്ങൾ നട്ടുപിടിപ്പിച്ച് പരിപാലിച്ചിരുന്നു. ഇന്നും മൂന്നാർ ‑മറയൂർ പാതയോരങ്ങളിൽ വിവിധ വർണങ്ങളിലുള്ള മരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നത് വേറിട്ട കാഴ്ചയാണ്.

പെരിയവരൈ, കന്നിമല, ചട്ടമൂന്നാർ മേഖലകളിൽ നിരവധി മരങ്ങൾ ഇപ്പോഴുമുണ്ട്. പള്ളിവാസൽ, പെരിയ കനാൽ മേഖലകളിലെ തേയിലത്തോട്ടങ്ങളിൽ ഫലസമൃദ്ധമായ ഓറഞ്ച് മരങ്ങളും കാണാം. മഞ്ഞുവീഴ്ചയും ഹരിതാഭമായ തേയിലത്തോട്ടങ്ങളിലെ വർണ വൈവിധ്യ കാഴ്ചകളും മൂന്നാറിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്. 

Eng­lish Sum­ma­ry: spring again in Munnar

You may like this video also

Exit mobile version