Site icon Janayugom Online

ഇലകളില്‍ വിരിയുന്ന വസന്തം

ലീഫ് ആർട്ട് ജീവിതത്തിന്റെ ഭാഗമാക്കിയ കലാകാരൻ സജീഷിന് അഭിനന്ദനപ്രവാഹം. ഇതിനോടകം ആയിരക്കണക്കിന് ചിത്രങ്ങളാണ് സജീഷിന്റെ സൂക്ഷ്മതയിൽ പിറവി കൊണ്ടത്. അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റുമാരായ പാണക്കാട് മുഹമ്മദ് അലീ ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ അടക്കം പ്രമുഖരുടേയും ദേവീദേവന്മാരുടേതുമടക്കം ആലിലയിൽ തീർത്ത ആയിരത്തോളം ചിത്രങ്ങളാണ് ഈ കലാകാരന്റെ ശേഖരത്തിൽ ഉള്ളത്. കോവിഡ് മഹാമാരി കാരണം ഉണ്ടായ ലോക്ഡൗണാണ് ബഹറിനിൽ എ സി മെക്കാനിക്കായി ജോലി നോക്കിയിരുന്ന സജീഷിലെ കലാകാരനെ പുറത്തെത്തിച്ചത്. ആദ്യം ബോട്ടിൽ അർട്ടിൽ തുടങ്ങി ലീഫ് ആർട്ടിൽ എത്തുകയായിരുന്നു. ദേവീ ദേവന്മാരുടെയും. സിനിമാ താരങ്ങളുടെയടക്കം നിരവധി പ്രമുഖരുടെ മനോഹരമായ ചിത്രങ്ങൾ സജീഷ് ആലിലയിലേക്ക് പകർത്തിയിട്ടുണ്ട്. വിശപ്പിന് ആഹാരം മോഷ്ടിച്ചതിന്റെ പേരിൽ തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ ഓർമ്മക്കായി ചിത്രീകരിച്ച ഹോൾഡ് മധു ചിത്രം ഏറെ ശ്രദ്ധേയമായി. അടുത്തിടെ പാലക്കാട്ടെ മലമടക്കുകളിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈനിക ദൗത്യം സജീഷ് മനോഹരമായി ആലിലയിൽ ആവിഷ്ക്കരിച്ചതിനും നിരവധി പേരുടെ അനുമോദനം ലഭിച്ചു.
ആലിലയിലെ ചിത്രീകരണം ഏറെ സൂക്ഷ്മതയോടെ ചെയ്യേണ്ട ഒന്നാണെന്ന് സജീഷ് പറയുന്നു. സജീഷിനൊപ്പം എട്ട് വയസുകാരനായ മകൻ ആദിദേവും ലീഫ് ആർട്ടിലും കളിപ്പാട്ട നിർമ്മാണത്തിലുമെല്ലാം സജീവമാണ്.

Eng­lish Sum­ma­ry: Spring bloom­ing on the leaves

You may like this video also

Exit mobile version