Site iconSite icon Janayugom Online

പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയയാളെ ഗുജറാത്തില്‍ നിന്ന് പിടികൂടി

policepolice

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ ഒരാളെ അറസ്റ്റ് ചെയ്തു. പ്രവീണ്‍ മിശ്ര എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 

ഇന്ത്യൻ സായുധ സേനയെയും പ്രതിരോധവുമായി ബന്ധപ്പെട്ട ഗവേഷണ‑വികസന സ്ഥാപനങ്ങളെയും കുറിച്ചുള്ള അതീവരഹസ്യമായ വിവരങ്ങൾ പ്രവീൺ മിശ്ര ശേഖരിച്ചിരുന്നതായി ഗുജറാത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) പറഞ്ഞു.

ഉധംപൂരിലെ മിലിട്ടറി ഇന്റലിജൻസ് നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് സിഐഡി അന്വേഷണം ആരംഭിച്ചത്.

ബറൂച്ച് ജില്ലയിലെ അങ്കലേശ്വർ നിവാസിയും ബിഹാറിലെ മുസാഫർപൂർ സ്വദേശിയുമായ മിശ്ര, രാജ്യത്തിനെതിരെ ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ക്രിമിനൽ ഗൂഢാലോചന നടത്താൻ പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകനുമായി വാട്ട്‌സ്ആപ്പ് കോളുകളിലൂടെയും ഓഡിയോ ചാറ്റിലൂടെയും ബന്ധപ്പെട്ടിരുന്നുവെന്ന് സിഐഡി പറഞ്ഞു.

പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഒരു രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ അയച്ചതായി കണ്ടെത്തിയതായി സിഐഡി അറിയിച്ചു.

ഇന്ത്യൻ വാട്ട്‌സ്ആപ്പ് നമ്പറും ‘സോണൽ ഗാർഗിൻ്റെ’ വ്യാജ ഫേസ്ബുക്ക് ഐഡിയും ഉപയോഗിച്ച മിശ്രയ്ക്കും പാകിസ്ഥാൻ പ്രവർത്തകനുമെതിരെ കേസെടുത്തുവെന്നും പൊലീസ് പറഞ്ഞു.

ക്രിമിനൽ ഗൂഢാലോചനയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ/ ജീവനക്കാർ എന്നിവർക്കെതിരെയും വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ആംഡ് ഫോഴ്‌സ്, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) എന്നിവയിലെ നിലവിലുള്ളതോ വിരമിച്ചതോ ആയ ജീവനക്കാരെയും മിസൈൽ സിസ്റ്റം വികസനത്തിന്റെ ഗവേഷണ‑വികസനവുമായി ബന്ധപ്പെട്ട ജീവനക്കാരെയും രഹസ്യ വിവരങ്ങൾ ലഭിക്കുന്നതിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് മിലിട്ടറി ഇന്റലിജൻസ് സിഐഡിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 

കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Spy for Pak­istan arrest­ed from Gujarat

You may also like this video

Exit mobile version