Site iconSite icon Janayugom Online

ഐഎസ്ഐക്കായി ചാരവൃത്തി: യുപി സ്വദേശി അറസ്റ്റില്‍

പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐക്ക് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ആയുധ ഫാക്ടറി ജീവനക്കാരനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഫിറോസാബാദ് സ്വദേശിയായ രവീന്ദ്ര കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പ്രതിരോധ ഡ്രോണുകള്‍, ഗഗന്‍യാന്‍ പദ്ധതി എന്നിവയുടേതടക്കമുള്ള വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കിയതായാണ് വിവരം. ഐഎസ്ഐയുടെ ഏജന്റ് നേഹാ ശര്‍മ്മയെന്ന സ്ത്രീ നാമം ഉപയോഗിച്ച് ഇയാളുമായി ബന്ധത്തിലാവുകയും ഹണി ട്രാപ്പിലൂടെ രഹസ്യങ്ങള്‍ ചോര്‍ത്തുകയുമായിരുന്നു. ഫേസ്ബുക്കിലൂടെയാണ് രവീന്ദ്രയും നേഹയും സൗഹൃദത്തിലാകുന്നത്.
ആയുധ ഫാക്ടറിയിലെ പ്രതിദിന ഉല്പാദനം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. 

Exit mobile version