ശ്രീനാരായണഗുരു സമാധിദിനത്തിൽ യുവകലാസാഹിതി കോഴിക്കോട് ജില്ലാ കമ്മറ്റി ‘ശ്രീനാരായണ ദർശനം: സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ ജില്ലാ തല സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ഒ കെ മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. ശശികുമാർ പുറമേരി വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡണ്ട് ഡോ. ശരത് മണ്ണൂർ അധ്യക്ഷനായ ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ നാസർ, ഡോ. വി എൻ സന്തോഷ് കുമാർ, ടി എം സജീന്ദ്രൻ, കെ ഗായത്രി, മജീദ് ശിവപുരം, സലീം ജോർജ്ജ്, സി സദാനന്ദൻ എന്നിവർ സംസാരിച്ചു.
ശ്രീനാരായണ ഗുരു ചിന്തകളെ പ്രയോഗവത്കരിച്ച ദാർശനികനായിരുന്നുവെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. അക്രമങ്ങളിലൂടെയല്ല ജനങ്ങൾക്ക് ശരിയായ അറിവു നൽകിയായിരിക്കണം സമൂഹത്തെ മാറ്റേണ്ടതെന്ന് ഉദ്ഘോഷിച്ച നവോത്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരു. അതുകൊണ്ടാണ് വിദ്യകൊണ്ട് പ്രബുദ്ധരാകുക; സംഘടനകൊണ്ട് ശക്തരാകുക എന്ന് ഗുരു പറഞ്ഞത്. ആയുധമുപയോഗിച്ച് തങ്ങളുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്ന ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട് ശ്രീനാരായണ ദ൪ശനത്തിന്. ജാതിക്കും മതത്തിനുമപ്പുറത്ത് മനുഷ്യനെ കണ്ട ദ൪ശനമായിരുന്നു ഗുരുവിന്റേത്. ജാതിയേയും മതത്തേയും രാഷ്ട്രീയ അധികാരം നിലനി൪ത്താനും ജനങ്ങളെ വിഭജിക്കാനും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വ൪ത്തമാന കാലത്ത് ഗുരുവിന്റെ ദ൪ശനങ്ങൾ ഏറെ ച൪ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഗുരുവിന്റ പിന്തുട൪ച്ചക്കാ൪ എന്നവകാശപ്പെടുന്നവ൪ പോലും ഗുരുവിന്റെ കാഴ്ചപ്പാടുകളിൽ നിന്നും ഏറെ വഴി മാറി സഞ്ചരിച്ചിരിക്കുന്നു. കച്ചവടതാത്പര്യത്തിനായി ഗുരുവിന്റെ പേര് ഉപയോഗിക്കുന്നുവെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
English Summary: Sree Narayana was a philosopher who applied the Guru’s thoughts
You may like this video also