Site icon Janayugom Online

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി; കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ ആഘോഷം

ശ്രീനാരായണ ഗുരുദേവന്റെ 167-ാമത് ജയന്തി ആഘോഷം ഇന്ന്. കോവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഗുരുദേവ ജയന്തി ആഘോഷിക്കുന്നത്. ചെമ്പഴന്തി ഗുരുകുലത്തിലും ശിവഗിരിയിലുമാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. അരുവിപ്പുറം, ആലുവ തുടങ്ങിയ കേന്ദ്രങ്ങളിലും നിയന്ത്രണങ്ങളോടെ ചതയദിനാഘോഷ ചടങ്ങുകൾ ഉണ്ടാകും. 

ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തില്‍ രാവിലെ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ഒരുപീഠയും എറുമ്പിന് പോലും വരുത്തരുതെന്ന് ഓതിയ പരമകാരുണ്യാവാനായ മഹാഗുരു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്ന് ഇന്നും എന്നും പ്രസക്തമായ ആപ്തവാക്യം മനുഷ്യരോട് പറഞ്ഞുനടന്ന ഗുരു. എല്ലാത്തരം സാമൂഹ്യതിന്മകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ വ്യക്തി…മനുഷ്യവംശത്തിന്റെ യാത്രാവഴികളില്‍ ഒരു കിടാവിളക്കായി ശ്രീനാരായണഗുരു പ്രകാശം പരത്തിക്കൊണ്ടേയിരിക്കുന്നു

കോവിഡിന്റെ പശ്ചാത്തലത്തിൽ ശിവഗിരിയിൽ ഇക്കൊല്ലം സമ്മേളനങ്ങളും ജയന്തി ഘോഷയാത്രയും ഉണ്ടാകില്ല. സന്യാസിമാരുടെ നേതൃത്വത്തിലും കാർമ്മികത്വത്തിലും പ്രത്യേക പൂജകളും പ്രതീകാത്മക ഘോഷയാത്രയുമുണ്ടാകും. ഗുരുദേവ ജയന്തി നാളായ ചതയം മുതൽ മഹാസമാധി ദിനമായ കന്നി അഞ്ച് വരെയുള്ള ജപയജ്ഞത്തിനും ഇന്ന് തുടക്കമാകും.
eng­lish summary;sreenarayana guru jayanthi
you may also like this video;

Exit mobile version