ശ്രീലങ്കയില്‍ പ്രധാനമന്ത്രി ഗൊതബയ രജപക്സെയുടെ വസതി കയ്യേറി പ്രക്ഷോഭകര്‍. പ്രക്ഷോഭം കടുത്തതോടെ രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നെഗോംബോ, കെലാനിയ, നുഗെഗോഡ, മൗണ്ട് ലാവിനിയ, നോർത്ത് കൊളംബോ, സൗത്ത് കൊളംബോ, കൊളംബോ സെൻട്രൽ എന്നിവിടങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്.
പ്രസിഡന്റ് രാജ്യം വിട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ സുരക്ഷാസേനയെ മറികടന്ന് വസതിയിലേക്ക് ഇരച്ചുകയറുകയായിരുന്നു.
സുരക്ഷാ വലയങ്ങളെല്ലാം ഭേദിച്ച് പ്രക്ഷോഭകർ വസതിയുടെ അകത്ത് കടക്കുകയായിരുന്നു. വസതിയുടെ ജനാലചില്ലുകളും ഗേറ്റുകളും ഉൾപ്പെടെ തകർത്താണ് പ്രതിഷേധക്കാർ അകത്തെത്തിയത്.
ഇന്ധനക്ഷാമവും ഭക്ഷ്യക്ഷാമവും രൂക്ഷമായതോടെ രാജ്യത്ത് പ്രക്ഷോഭം കടുത്തിരുന്നു. ആയിരക്കണക്കിനാളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊളംബോയിലെത്തി. പ്രക്ഷോഭകർ ഇന്ന് രാവിലെയോടെ രജപക്സെയുടെ ഔദ്യോഗിക വസതി വളഞ്ഞതോടെയാണ് അദ്ദേഹം വീട് വിട്ടതായി റിപ്പോര്‍ട്ട് വന്നത്.
English summary;Sri Lanka Protesters Raid President’s Home
You may also like this video;