അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യില്‍നിന്ന് ധനസഹായം ലഭിക്കുന്നതുവരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ശ്രീലങ്ക. ഐഎംഎഫില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കാന്‍ മൂന്ന് മുതല്‍ നാല് മാസംവരെ കാലതാമസമുണ്ടാകുന്ന സാഹചര്യത്തിലാണ് ശ്രീലങ്ക സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
ജപ്പാന്‍ അടക്കമുള്ള ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ആശയവിനിമയം നടത്തി ശ്രീലങ്കയ്ക്ക് വായ്പ ലഭ്യമാക്കാനുള്ള സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശ്രീലങ്കന്‍ ധനമന്ത്രിയുമായും ഹൈക്കമ്മീഷണറുമായും നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ശ്രീലങ്കയുടെ സഹായാഭ്യര്‍ത്ഥന.
ശ്രീലങ്കയുടെ അഭ്യര്‍ത്ഥനയോട് കേന്ദ്ര ധനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളതെന്നും ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുമായി സംസാരിച്ച് അവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള ശ്രമം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
English summary;Sri Lanka seeks interim financial assistance from India
You may also like this video;