Site icon Janayugom Online

ശ്രീലങ്കൻ പ്രതിസന്ധി; പട്ടാളവും കൃഷിയിലേക്ക്

ശ്രീലങ്കയിലെ ഭക്ഷ്യപ്രതിസന്ധി നേരിടാന്‍ സൈന്യവും കൃഷി ആരംഭിക്കുന്നു. 1500 ഏക്കറോളം വരുന്ന തരിശ് നിലങ്ങളിലും ഉപയോഗമില്ലാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമികളിലുമാണ് സൈനികര്‍ കൃഷി ഇറക്കുക. ഭാവിയിലുണ്ടാകുന്ന ഭക്ഷ്യപ്രതിസന്ധി മറികടക്കാന്‍ ഇടവിളകള്‍ ചേര്‍ത്തായിരിക്കും കൃഷി ചെയ്യുക.

ശ്രീലങ്കയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനുമായി ഗ്രീന്‍ അഗ്രികള്‍ചര്‍ സ്റ്റീറിങ് കമ്മിറ്റിക്ക് (ജിഎഎസ്‌സി) വ്യാഴാഴ്ച രൂപം നല്‍കിയിരുന്നു.

കാര്‍ഷിക മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ച് കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള കൃഷി ചെയ്യുന്നതിനായി കൃഷിനിലമൊരുക്കുകയാണ് ആദ്യ ഘട്ടം. അടുത്ത മാസം ആദ്യത്തോടെ പദ്ധതി ആരംഭിക്കാനാണ് സൈന്യം ലക്ഷ്യമിടുന്നത്.

ഭക്ഷ്യപ്രതിസന്ധി നേരിടാന്‍ ഇന്ത്യയുടെ ക്രഡിറ്റ് ലൈന്‍ ഉപയോഗിച്ച് 50,000 മെട്രിക് ടണ്‍ അരി ഇറക്കുമതി ചെയ്യുമെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Eng­lish summary;Sri Lankan cri­sis; army To the agriculture

You may also like this video;

Exit mobile version